alternatetext

തന്മയ സോളിനെ നിത്യഹരിത കൾച്ചറൽ സൊസൈറ്റി ആദരിച്ചു

തന്മയ സോളിനെ നിത്യഹരിത കൾച്ചറൽ സൊസൈറ്റി ആദരിച്ചു
alternatetext
alternatetext

തിരുവനന്തപുരം : മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ച തന്മയ സോളിനെ നിത്യഹരിത കൾച്ചറൽ ആൻറ് ചാരിറ്റബിൾ സൊസൈറ്റി ആദരിച്ചു.സൊസൈറ്റി പ്രസിഡന്റ് റഹിം പനവൂർ ഉപഹാരം നൽകി . സൊസൈറ്റി രക്ഷാധികാരിയും ചലച്ചിത്ര, ടിവി നടനുമായ വഞ്ചിയൂർ പ്രവീൺകുമാർ, കവിയും സൊസൈറ്റി അംഗവുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഗായകൻ കെ . എസ്. ദാസ്, എഴുത്തുകാരൻ അനിൽ നെടുങ്ങോട് എന്നിവർ പൊന്നാട ചാർത്തി.

alternatetext

സെബാസ്റ്റ്യൻ ജൂലിയൻ, രമേഷ്ബിജു ചാക്ക, ശ്രീനിവാസൻ വിതുര,ആർ. കെ. അനിൽകുമാർ, പ്രവീൺ ഏണിക്കര, സലിൽ എസ്. നായർ, സരിത രാജീവ്‌, ആതിര എം. എസ്, അഖില.പി, അഖിൽ,അർച്ചന രമേഷ്ബിജു,വിവേക് എ. ആർതുടങ്ങിയവർ സംബന്ധിച്ചു